തൊടുപുഴ: മഹാറാണി വെഡിങ് കളക്ഷന്റെ വിപുലീകരിച്ച വെഡിങ് സെക്ഷന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് പ്രശസ്ത സിനിമ താരം അനു സിതാര നിർവഹിക്കുമെന്ന് മാനേജിങ് ഡയറക്ടർ വി.എ. റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ദിവസം നിർദ്ധനരായ 10 യുവതികൾക്ക് 15,000 രൂപയുടെ വിവാഹ വസ്ത്രങ്ങൾ സമ്മാനമായി നൽകും. അന്നേ ദിവസം വിവാഹ പർച്ചേസ് നടത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നവദമ്പതികൾക്ക് മലേഷ്യയിലേക്ക് ഹണിമൂൺ പാക്കേജ് സമ്മാനമായി നൽകും. കൂടാതെ ഫെബ്രുവരി 10 വരെയുള്ള ഓരോ 10 ദിവസം കൂടുമ്പോഴും വെഡിങ് പർച്ചേസ് നടത്തുന്ന ഓരോ നവദമ്പതികളെ തിരഞ്ഞെടുത്ത് മലേഷ്യയിലേക്ക് ഹണിമൂൺ പാക്കേജ് നൽകും. തുടർന്നുള്ള ഓരോ മാസവും ഓരോ ദമ്പതികൾക്കും മലേഷ്യയിലേക്ക് ഹണിമൂൺ പാക്കേജ് നൽകും. കിഡ്‌നി മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള മഹാറാണിയിലെ ജീവനക്കാരിയുടെ ഭർത്താവിന് അന്നേ ദിവസം മഹാറാണിയുടെ ജീവനക്കാരും മാനേജ്‌മെന്റും ചേർന്ന് സമാഹരിച്ചിട്ടുള്ള അഞ്ച് ലക്ഷം രൂപ കൈമാറും. ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 32 ഇഞ്ചിന്റെ രണ്ട് എൽ.ഇ.ഡി ടിവിയും ഒരു ഹോണ്ട ആക്ടിവയും സമ്മാനമായി നൽകും. വാർത്ത സമ്മേളനത്തിൽ മഹാറാണി വെഡിങ് കളക്ഷൻസ് ജനറൽ മാനേജർ നിസാർ പി.എ, മാർക്കറ്റിംഗ് മാനേജർ നിയാസ് കരിം, പർച്ചേസ് മാനേജർ സലിം എൻ.എം, അയൂബ് ഖാദർ എന്നിവർ പങ്കെടുത്തു.
വിശാലമായ വെഡിങ് സെക്ഷൻ
വളരെ വിശാലമായിട്ടാണ് മഹാറാണിയിൽ പുതിയ വെഡിങ് സെക്ഷൻ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ നിരവധിയായ നെയ്ത്തു ഗ്രാമങ്ങളിൽ നിന്നും പ്രസിദ്ധമായ മന്ത്രകോടി പട്ടുസാരികളുടെ അതിവിപുലമായ കളക്ഷനുമായിട്ടാണ് പുതിയ സെക്ഷൻ ഒരുക്കിയിരിക്കുന്നത്. ആധുനികതയും പാരമ്പര്യവും ഇഴചേർന്ന് മാസ്റ്റർ വീവർമാർ വുഡൻ തറികളിലും ജക്കാർഡ് തറികളിലും ശുദ്ധമായ പട്ടിൽ നെയ്‌തെടുക്കുന്ന മന്ത്രകോടി സാരികളുടെ വിശാലമായ ശേഖരവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗതവും ട്രെൻഡിയുമായ ഡിസൈനർ ലെഹങ്കകളും ഗൗണുകളും യുവതലമുറക്ക് ഏറ്റവും സംതൃപ്തമാകുന്ന രീതിയിലാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഇഷ്ടപ്പെടുന്ന ഓരോ വിവാഹ വസ്ത്രങ്ങളും ഏറ്റവും ഭംഗിയായി അണിയിച്ച് നൽകാൻ ഫാഷൻ ഡിസൈനർമാരുടെ സേവനം ഷോറൂമിൽ ലഭ്യമാണ്.