joint-council

തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ട്രേഡ് യൂണിയൻ വിരുദ്ധ പൊതുമേഖലാ വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി എട്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ വിവിധ സംഘടനകളുടെ ഐക്യവേദിയായ വർക്കേഴ്‌സ് കോഓർഡിനേഷൻ കൗൺസിൽ ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന
പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.സി.സി ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ നഹാസ് പി. സലിം (ബാങ്ക്), എ. സുരേഷ്‌കുമാർ, ജി. രമേശ് (ജോയിന്റ് കൗൺസിൽ), പി.എൻ.
ബിജു മോഹൻ (കെ.എസ്.ഇ.ബി), ഷാഹുൽ ഹമീദ്, എം.എസ്. വിനുരാജ് (ട്രാൻസ്‌പോർട്ട്) എന്നിവർ സംസാരിച്ചു. പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, ബാങ്ക് ലയനങ്ങൾ പാടില്ല, ബി.എസ്.എൻ.എല്ലിനെ നിലനിറുത്തുക, കെ.എസ്.ആർ.ടി.സി സമരം ഒത്തു തീർപ്പാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.