ഇടുക്കി : മൂന്നാർ വിന്റർ കാർണിവൽ ജനുവരി 10 മുതൽ 26 വരെ നടക്കും. ഡി. ടി. പി. സി നേതൃത്വത്തിൽ നടത്തുന്ന കാർണിവലിനോടനുബന്ധിച്ച് പുഷ്പമേള, ഭക്ഷ്യമേള, വിവിധ കലാപരിപാടികൾ, സെൽഫി പോയിന്റുകൾ, ഫോട്ടോ പ്രദർശനം എന്നിവയും നടത്തും. പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
കാർണിവലിൽ നിന്ന് ലഭിക്കുന്ന പണം മൂന്നാറിന്റെ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. അടുത്തവർഷം ഇത്തരത്തിൽ വീണ്ടും പരുപാടികൾ സംഘടിപ്പിക്കാൻ പണം മാറ്റിവെയ്ക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.യോഗത്തിൽ
ദേവികുളം സബ് കളക്ടർ പ്രേംക്യഷ്ണൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ. കറുപ്പസ്വാമി, സെക്രട്ടറി അജിത്ത് കുമാർ, ദേവികുളം തഹസിൽദ്ദാർ ജിജി കുന്നപ്പള്ളി, ഡി.ടി. പി. സി സെക്രട്ടറി ജയൻ പി വിജയൻ, വിവിധ സംഘടനാ നേതാക്കൾ വ്യാപാരികൾ, കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു.