തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ രവിവാരപാഠശാലകമ്മറ്റിയുടെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 11ന് ച എല്ലാ ശാഖകളിലും രവിവാരപാഠശാല വിദ്യാർത്ഥികൾക്കും അമ്മമാർക്കുമായി പ്രിലിമിനറി പരീക്ഷ നടത്തും.ജനുവരി 26 ന് ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഫൈനൽ പരീക്ഷ നടത്തി വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്യും. 4ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളെ സബ്ബ് ജൂനിയർ, 5 മുതൽ 8ാം ക്ലാസ്സ് വരെയുള്ളവരെ ജൂനിയർ, 9 മുതൽ പ്ളസ്ടു വരെയുള്ളവരെ സീനിയർ, ഡിഗ്രി ഒന്നാംവർഷമോ തത്തുല്ല്യ പ്രായത്തിനുമുകളിലുള്ളവരെ സൂപ്പർ സീനിയർ എന്നിങ്ങനെ തിരിച്ചാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നത്.

യൂണിയൻ ചുമതലപ്പെടുത്തുന്ന എക്‌സാമിനർമാർ പ്രിലിമിനറി പരീക്ഷ നടക്കുന്ന ജനുവരി 11ന് രാവിലെ 9.15 ന് എല്ലാ ശാഖകളിലും ചോദ്യപേപ്പറുമായെത്തി പരീക്ഷയ്ക്ക് നേത്യത്വം നൽകുന്നതാണ്. 11.30 മുതൽ 12.30 വരെ, ശാഖാകമ്മറ്റിയംഗങ്ങൾ, പോഷകസംഘടന/കുടുംബയോഗ ഭാരവാഹികൾ, മാതാപിതാക്കൾ, രവിവാരപാഠശാല അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം ശാഖയിൽ ചേരുന്നതും രവിവാരപാഠശാലയുടെ ആവശ്യകത സംബന്ധിച്ച് പ്രഭാഷണം സംഘടിപ്പിക്കും. ശാഖകളിലെ എല്ലാ വിദ്യാർത്ഥികളും അമ്മമാരും ടി പരീക്ഷയിൽ പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ വി.ജയേഷ് അറിയിച്ചു.