തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് കാർഷിക മേഖലയിൽ വിജയഗാഥ രചിച്ച അവാർഡു ജേതാക്കളുടെ കൂട്ടായ്മ നടക്കും. അഡ്വ. തോമസ് ഉണ്ണിയാടൻ എക്‌സ്.എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും. ടി..കെ.സുനിൽകുമാർ (കർഷകശ്രീ അസി. എഡിറ്റർ) , ടോം ജോർജ്(കർഷകൻ എഡിറ്റർ), എം. ബിലീന (മാതൃഭൂമി), പി.പി. ജെയിംസ് (ഫ്‌ളവേഴ്‌സ് ടിവി), എസ്.വി. രാജേഷ് (മലയാള മനോരമ), ഷാലു മാത്യു (മംഗളം), അഷ്‌റഫ് വട്ടപ്പാറ (മാധ്യമം) ജോൺസൺ വേങ്ങത്തടം (ദീപിക), അഖിൽ സഹായി (കേരള കൗമുദി), അഡ്വ. തോമസ് എം.മാത്തുണ്ണി, എ.എം. ഹാരിദ്, അജിത് മുതിരമല, മനോഹർ നടുവിലേടത്ത് എന്നിവർ സംസാരിക്കും. വൈകിട്ട് ഏഴിന് മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷൻ ബെൻ ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫിയസ്റ്റ.
നാളെ രാവിലെ പത്തിന് കാലാവസ്ഥ വ്യതിയാനവും പ്രളയവും ഉച്ചകഴിഞ്ഞ് 2.30 മുതൽ റബ്ബർ പ്രതിസന്ധിയും പരിഹാര മാർഗ്ഗങ്ങളും എന്നീ വിഷയങ്ങളിലും സെമിനാറുകൾ നടക്കും.

കാർഷികമേളയോടനുബന്ധിച്ച് നാളെ രാവിലെ 10 മുതൽ മേളാ നഗറിൽ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ നടത്തും. ഉപന്യാസം, ചിത്രരചന, പെൻസിൽ ഡ്രോയിംഗ്, കഥാരചന, കവിതാ രചന, പ്രസംഗം, ലളിതഗാനം, കടംകഥ, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.