ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകി മാതൃകയാവുകയാണ് ചെറുതോണി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ചൂർണ ചാരിറ്റബിൾ ട്രസ്റ്റ്. പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി നിർവ്വഹിച്ചു. മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. അരുൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി ഉസ്മാൻ, അബ്ബാസ് കണ്ടത്തിൻകര, പി.കെ ജയൻ, സതീശൻ, ജീമോൻ പുറ്റന്മാക്കൽ, ട്രസ്റ്റ് ചെയർമാൻ സി.ജി കലേഷ്, ട്രസ്റ്റ് അംഗങ്ങളായ സി.ജി ബിനു, ക്രിസ്റ്റി, പി ആർ സനീഷ്, കെ സോമൻ, എം കെ അനുജൻ എന്നിവർപങ്കെടുത്തു.