kks

ചെറുതോണി: ഹിറ്റ്‌ലറെ തോല്പ്പിക്കുന്ന ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നയങ്ങളാണ് നരേന്ദ്ര മോഡിയും അമിത് ഷായും രാജ്യത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. പൗരത്വ ബില്ലും രജിസ്റ്ററും നടപ്പിലാക്കുന്ന തിനെതിരെ പാർട്ടി നേതൃത്വത്തിൽ കഞ്ഞിക്കുഴിയിൽ നടന്ന സായാഹ്ന ധർണ്ണയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, സാധാരണക്കാരന് ഇന്ത്യയിൽ മനസ്സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സി. പി. ഐ ലോക്കൽ സെക്രട്ടറി തങ്കച്ചൻ വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.യു ജോയി, മണ്ഡലം സെക്രട്ടറി എം.കെ.പ്രിയൻ, ഗ്രാമ പഞ്ചായത്ത് അംഗം റിൻസി, ശശിധരൻ പുത്തൻവീട്ടിൽ ജോബി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു