കട്ടപ്പന: ലബ്ബക്കട സൗഹൃദ കൂട്ടയ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് ജംഗ്ഷനിൽ പുതുവത്സരാഘോഷം നടത്തും. സംസ്ഥാന യുവജന കമ്മിഷൻ അംഗം നിശാന്ത് വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് അദ്ധ്യക്ഷത വഹിക്കും. കാഞ്ചിയാർ രാജൻ മുഖ്യപ്രഭാഷണം നടത്തും. കലാപാരിപാടികളും സാംസ്‌കാരിക സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തുമെന്ന് ഭാരവാഹികളായ ഇ.ഡി. അനുപ്, ജെയിംസ് മാത്യു, രാജൻ കൊല്ലംപറമ്പിൽ, റെജി വടക്കേടം എന്നിവർ അറിയിച്ചു.