കട്ടപ്പന: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കുമുമ്പിൽ യാഥാർഥ്യം തുറന്നുപറയാൻ ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് നഗരസഭ മിനിസ്‌റ്റേഡിയത്തിൽ ജനജാഗ്രത സമ്മേളനം നടത്തും. മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിനു കൈമൾ അദ്ധ്യക്ഷത വഹിക്കും. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ മുഖ്യപ്രഭാഷണം നടത്തും. ശ്രീനഗരി രാജൻ, പി.എ. വേലുക്കുട്ടൻ, കെ.എസ്. അജി, ഷാജി നെല്ലിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിനു മുന്നോടിയായി ഇടുക്കിക്കവലയിൽ നിന്നു പ്രകടനം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ജെ. ജയകുമാർ, രതീഷ് വരകുമല, ജോയി കൊട്ടാരം, കെ.എൻ. പ്രകാശ് എന്നിവർ അറിയിച്ചു.