തൊടുപുഴ: പുതുവർഷത്തിൽ പുതിയൊരു തീരുമാനമെടുത്ത് ഡീൻ കുര്യാക്കോസ് എം.പി. ഇനി മുതൽ ചടങ്ങുകൾക്ക് ഉപഹാരമായി മൊമന്റോയും മറ്റും വാങ്ങില്ല,​ പകരം പുസ്തകങ്ങൾ സ്വീകരിക്കും. ചുരുങ്ങിയ കാലയളവിൽത്തന്നെ ലഭിച്ച മൊമന്റോയും മറ്റും വീട്ടിൽ സൂക്ഷിക്കാൻ സ്ഥലമില്ലാതായതോടെയാണ് പുത്തൻ തീരുമാനത്തിലേയ്ക്ക് അടിയന്തിരമായി നീങ്ങിയത് .ഒപ്പം ജനോപകാരപ്രഭമായി ഇതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നചിന്തയും പുസ്തകങ്ങൾ മതി എന്ന് തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് നേതാവും തൃശൂർ എം. പിയുമായ ടി.എൻ. പ്രതാപൻ സമാനമായ രീതിയിൽ മൊമന്റോയ്ക്ക് പകരം പുസ്തകങ്ങൾ സ്വീകരിക്കുന്ന രീതി ആരംഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച പുസ്തകങ്ങൾ അടുത്തിടെ നാട്ടിലെ ലൈബ്രറിക്ക് നൽകുകയും ചെയ്തു.പാലായിലെ എം. എൽ. എ മാണി. സി. കാപ്പനും അടുത്തയിലടെ ഉപഹാരങ്ങൾ പുസ്തകങ്ങളായി മതിയെന്ന തീരുമാനം നടപ്പിലാക്കിയിരുന്നു.