ചെറുതോണി: ചേലച്ചുവട് ക്ഷീരോൽപാദക സഹകരണസംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ മുഴുവൻ സീറ്റുംനേടി വിജയിച്ചു. കഴിഞ്ഞ 15 വർഷമായി യു.ഡി.എഫ് ഭരിക്കുന്നതാണ് സഹകരണ സംഘം. വക്കച്ചൻ വയലിൽ, അമ്പിളി പൂവത്തുംതൊട്ടിയിൽ, പി.റ്റി ജയകുമാർ, ശാന്ത ആഞ്ഞിലി പറമ്പിൽ, ബിന്ദു സജി പുത്തേട്ട്, ജോർജ് വർക്കി, ജിന്നി ദേവസ്യ, ഷൺമുഖദാസ്, സി.ജെ തോമസ് ചെള്ളക്കൽ എന്നിവരാണ് വിജയിച്ചത്.