വഴിത്തല : പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്ത് , വ്യപാരി വ്യവസായി ഏകോപന സമിതി, ജെ.സി.ഐ, ആരോഗ്യ വകുപ്പ് , ഹരിതകർമ്മ സേന, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ വഴിത്തല ടൌണിൽ പ്ലാസ്റ്റിക്ക് നിരോധന വിളംബര ജാഥ നടത്തി. വിളംബര ജാഥയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു നിർവ്വഹിച്ചു. ടോമിച്ചൻ പി മുണ്ടുപാലം, ,ജോൺസൺ മൂലശേരി, തോമസ് കുരുവിള,എൻ.എ വർഗീസ് എന്നിവർ സംസാരിച്ചു.