ഇടുക്കി : ജില്ലയിലെ വൈദ്യുതി ഉപയോക്താക്കളുടെ പരാതികൾക്കും പ്രശ്നങ്ങൾക്കും വേഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി മന്ത്രി എം എം മണി നേതൃത്വം നൽകുന്ന അദാലത്ത് 20 ന് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന അദാലത്തിൽ മന്ത്രി നേരിട്ട് പരാതികൾ കേൾക്കും. അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ ജനുവരി 10ന് മുമ്പ് ജില്ലയിലെ ഇലക്ട്രിക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, ഇലക്ട്രിക്കൽ ഡിവിഷൻ , ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അതത് കെ.എസ്.ഇ ബി ഓഫീസുകളുമായി ബന്ധപ്പെട്ടാൽ ലഭിക്കും. ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ അദാലത്തിൽ പങ്കെടുക്കും.