തൊടുപുഴ: പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും ഇതിലിരുന്ന ലാപ്‌ടോപ്പ് അടങ്ങിയ ബാഗുംമോഷണംപോയി. നാഗപ്പുഴ മേക്കുന്നേൽ സിബിയുടെ ബൈക്കും ലാപ്‌ടോപ്പുമാണ്‌മോഷണംപോയത്. ഇന്നലെ വൈകിട്ട് 6.30ന് കാഞ്ഞിരമറ്റം ബൈപാസ്‌റോഡിലാണ് സംഭവം. ആക്സിസ് ബാങ്കിന് സമീപം ബൈക്ക് പാർക്ക് ചെയ്തശേഷം അടുത്ത കടയിൽപോയതായിരുന്നു സിബി. 10 മിനിട്ടിനകം തിരികെയെത്തിയപ്പോൾ ബൈക്കും അതിലിരുന്ന ലാപ്‌ടോപ്പടങ്ങിയ ബാഗും കാണാനില്ലായിരുന്നു. സുസുക്കി ജി.എസ് 150 കെ.എൽ 17 എഫ് 8848മോഡൽ ബൈക്കാണ്‌മോഷണംപോയത്. സിബി തൊടുപുഴ പൊലീസിൽ പരാതിനൽകി.