പടി. കോടിക്കുളം: തൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ജനുവരി മൂന്നിന് തിരുവുത്സവത്തിന് തുടക്കമാകും. 12 ന് സമാപിക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ തന്ത്രികളും ക്ഷേത്രം മേൽശാന്തി കെ.എൻ രാമചന്ദ്രൻ ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 11 ന് പൂയം മഹോത്സവവും 12 ന് ആറാട്ടും നടക്കുമെന്ന് ഉത്സവാഘോഷ കൺവീനർ പി.എസ് രവീന്ദ്രനാഥ് പുളിയ്ക്കൽ, സെക്രട്ടറി കെ.കെ.. രവീന്ദ്രൻ കൊച്ചുപുരയ്ക്കൽ, ക്ഷേത്രം കൺവീനർ അജീഷ് നാരായണൻ തണ്ടേൽ എന്നിവർ അറിയിച്ചു.