തൊടുപുഴ :കത്തോലിക്കാകോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് തൊടുപുഴയിൽ ക്രിസ് മീറ്റ് നടത്തും .വ്യാഴാഴ്ച വൈകുന്നേരം ആറിന് ന്യൂമാൻകോളേജ് ജൂബിലി ഹാളിൽ ചേരുന്ന സമ്മേളനംകോതമംഗലം ബിഷപ്പ് മാർജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും .പി ജെ.ജോസഫ് എം എൽ എ ,അഡ്വ .ഡീൻ കുര്യാക്കോസ് എം പി ,കത്തോലിക്കാകോൺഗ്രസ്‌ഗ്ലോബൽ പ്രസിഡന്റ് അഡ്വ .ബിജു പറയന്നിലം തുടങ്ങിയവർ പ്രസംഗിക്കും .തൊടുപുഴയിലെ വിവിധ സാമൂഹിക ,സാംസ്‌ക്കാരിക .സമുദായ , വ്യാപാരി ,വ്യവസായി പ്രമുഖരുടെ ഒത്തുചേരലാണ് ക്രിസ് മീറ്റ് . തൊടുപുഴ ഫൊറോനാ വികാരി റവ .ഡോ.ജിയോ തടിക്കാട്ട് ,ന്യൂമാൻകോളേജ് ബർസാർ ഫാ .പോൾ കാരക്കൊമ്പിൽ ,വിജ്ഞാനമാതാ പള്ളി വികാരി ഫാ .ജോസഫ് മക്കോളിൽ ,ന്യൂമാൻകോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഡോ .മാനുവൽ പിച്ചളക്കാട്ട് ,ഉപാസന ഡയറക്ടർ ഫാ .ഷിന്റൊകോലത്തുപടവിൽ ,ആരാധന സന്യാസിനി സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസ് കൊച്ചു പാലിയത്ത്,വിമല പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ്,ജോൺ മുണ്ടൻകാവിൽ (കത്തോലിക്കാകോൺഗ്രസ് ) തുടങ്ങിയവർനേതൃത്വം നൽകും .