ചെറുവത്തൂർ: അപ്രതീക്ഷിതമായി വന്ന കനത്ത മഴയും ഇടിമിന്നലും ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രതീതയുണ്ടാക്കി. താഴ്ന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇന്നലെ വൈകീട്ട് 3 മണി മുതൽ ചെറിയ ചാറ്റൽ മഴയോടെയാണ് ആരംഭിച്ചത്. കാലവർഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ് മഴ പെയ്തത്. ചെറുവത്തൂർ,പിലിക്കോട്, തൃക്കരിപ്പൂർ ഭാഗങ്ങളിലെ റോഡുകളിലും പൊതു സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയെ പ്രതീക്ഷിക്കാതെ ഒരുക്കിയ വിവിധ കലാ-സാംസ്കാരിക പരിപാടികൾ മാറ്റിവെച്ചു. നാലു മണിയോടെ ഉണ്ടായ ശക്തമായ മിന്നലിൽ മുണ്ടേമ്മാട് ഒരു തെങ്ങിന് തീപിടിച്ചു. എം. ബാലകൃഷ്ണന്റെ വീട്ടുപറമ്പിലെ കായ്ച്ചു നിൽക്കുന്ന തെങ്ങാണ് മിന്നലേറ്റ് കത്തി നശിച്ചത്.