മാഹി: പ്രമുഖ കോൺഗ്രസ്സ് നേതാവും പൗരപ്രമുഖനുമായ ഈസ്റ്റ് പള്ളൂരിലെ പ്രശാന്തി നിലയത്തിലെ എ.എം. നാണു (82) നിര്യാതനായി. മാഹി സ്പിന്നിങ്ങ് മിൽ ഐ.എൻ.ടി.യു.സി.യുടെ സ്ഥാപക നേതാവും, ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്നു. കണ്ണൂർ ജില്ലാ ടിമ്പർ ആന്റ് സോമിൽ വർക്കേഴ്സ് യൂണിയൻ സ്ഥാപക നേതാവാണ്. ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ സ്ഥാപക നേതാവാണ്. ഈസ്റ്റ് പള്ളൂർ ശ്രീ നാരായണ മഠം പ്രസിഡന്റായിരുന്നു. വിവിധ ടെക്സ്റ്റയിൽ സ്ഥാപനങ്ങളിൽ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: നാരായണി, ലീല. മക്കൾ: രതി, ജീവനാന്ദൻ (മാഹി വൈദ്യുതി വകുപ്പ്), സ്വരൂപ് , വികാസ് (ഇരുവരും ബഹറിൻ). സഹോദരങ്ങൾ: അനന്തൻ, ഗോവിന്ദൻ, ബാലൻ, കുമാരൻ, പരേതരായ അച്യുതൻ, മാധവി, ജാനു.