പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണത്തോടെ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആയംകടവു പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. എട്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യും.

17 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ഇതിന്റെ അവസാന മിനുക്കുപണികൾ വിലയിരുത്താൻ പൊതുമരാമത്ത് ചീഫ് എൻജിനീയർ (ബ്രിഡ്ജസ്) എസ്. മനോമോഹനന്റെ നേതൃത്വത്തിലുള്ള സംഘം ആയംകടവിലെത്തി. സൂപ്രണ്ടിംഗ് എൻജിനീയർ മിനി, എക്സിക്യുട്ടീവ് എൻജിനീയർ രാജേഷ്, അസി. എക്സിക്യുട്ടീവ് എൻജിനീയർ മജേക്കാർ എന്നിവരും കൂടെയുണ്ടായിരുന്നു.

ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മാണത്തിന്റെ കരാറുകാർ. പറഞ്ഞ സമയ പരിധിക്കുള്ളിൽ തന്നെനിർമ്മാണം പൂർത്തീകരിച്ചു .52 തൂണുകളും 10 സ്പാനുകളുമുള്ള പാലത്തിന് 180 മീറ്ററാണ് നീളം.

ദേശീയപാതയിൽ പെരിയ ബസാറിൽനിന്ന് ആയംകടവ് വഴി അഞ്ചു കിലോമീറ്റർ യാത്ര ചെയ്താൽ പെർളടുക്കയിലെത്താം. 11 കിലോമീറ്റർ യാത്രാദൂരം ഇതുവഴി ലാഭിക്കാൻ കഴിയും.

ചെലവ് 17 കോടി

തൂണുകൾ 52

സ്പാനുകൾ 10

നീളം 180 മീറ്റർ