മാഹി: പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയനുസരിച്ച് മാഹി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 2 മുതൽ 8 വരെ പ്രധാനമന്ത്രി മാതൃവന്ദന വാരം ആചരിക്കും.
2017 ജനുവരി ഒന്നിന് ശേഷമുള്ള ആദ്യത്തെ കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും പ്രോത്സാഹനമായി അയ്യായിരം രൂപ മൂന്ന് തവണകളിലായി ലഭിക്കും. മയ്യഴിയിൽ സ്ഥിരതാമസമുള്ള അർഹരായവർ അടുത്തുള്ള അംഗൻവാടിയിലോ, മാഹി വനിതാ ശിശുക്ഷേമ ഓഫീസിലോ ബന്ധപ്പെടണം.ഡിസമ്പർ 6 വരെ പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.