മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിനെ ഫിലമെന്റ് രഹിത ഗ്രാമ പഞ്ചായത്തായി തിരുവനന്തപുരം എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ കെ.എം ധരേശൻ ഉണ്ണിത്താൻ കുഞ്ഞിപ്പള്ളി ആത്മ വിദ്യാ സംഘം ഓഫീസ് പരിസരത്ത് വെച്ച് പ്രഖ്യാപിച്ചു.വടകര എം.എൽ.എ. സി.കെ.നാണു പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 5000 ബൾബുകളുടെ വാർഡ്തല ലിസ്റ്റ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഉഷ ചാത്താംകണ്ടി ഡയറക്ടർക്ക് നൽകി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.ടി.ശ്രീധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷകളായ സുധ മാളിയക്കൽ, ജസ്മിന കല്ലേരി,പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ പറമ്പത്ത്, ഊർജ്ജ മിത്രം പരിപാടിയുടെ കോ ഓർഡിനേറ്റർ അഡ്വ.സന്തോഷ്, മുൻ പ്രസിഡന്റ് ഇ.ടി. അയ്യൂബ്, വാർഡ് മെമ്പർമാരായ സുകുമാരൻ കല്ലറോത്ത്, സാഹിർ പുനത്തിൽ, കുടുംബശ്രീ ചെയർപെഴ്‌സൺ ബിന്ദു ജയ് സൺ ,ആയിഷ ഉമ്മർ എന്നിവർ പ്രസംഗിച്ചു.

ഓരോ വാർഡിലും 275 ബൾബുകളാണ് ഒന്നിന് 50 രൂപ നിരക്കിൽ വിതരണം ചെയ്യുക. പഞ്ചായത്തിൽ 12600 കണക്‌ഷൻ ഉണ്ട് പ്രതിമാസം 16 ലക്ഷം യുണിറ്റാണ് വൈദ്യുതി അഴിയൂരിൽ ഉപയോഗിക്കുന്നത് അത്. ഇതിന്റെ ഭാഗമായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ. ഇഡി ബൾബുകൾ നൽകുന്നതാണ്, സ്റ്റാർ റേറ്റ് ഉള്ള ഉപകരണങ്ങൾ നൽക്കുന്നതാണ്, എങ്ങിനെ ഊർജ്ജം ഉപയോഗം കുറക്കാം എന്ന കൈ പുസ്തകം എല്ലാ വീടുകളിലും നൽകിയിട്ടുണ്ട്.

അഴിയൂർ പഞ്ചായത്തിലെ ഫിലമെന്റ് രഹിത ഗ്രാമ പഞ്ചായത്ത് പ്രഖ്യാപന യോഗം വടകര എം എൽ എ സി.കെ.നാണു ഉൽഘാടനം ചെയ്യുന്നു