kannur-university
kannur university

ടൈംടേബിൾ

9ന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബർ 2019 പരീക്ഷകളുടെയും 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ എൽ.എം. (റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകളുടെയും 11 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി. എഡ്യൂക്കേഷൻ സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ.എം., സി.എ. ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

13ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബർ 2019 പരീക്ഷകളുടെയും 31ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ പാർട് ടൈം ഉൾപ്പെടെ) നവംബർ 2018 പരീക്ഷകളുടെയും ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.സി.എ. (റഗുലർ/ സപ്ലിമെന്ററി), എം.സി.എ. ലാറ്ററൽ എൻട്രി (സപ്ലിമെന്ററി), എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് (റഗുലർ), എം.എൽ.ഐ.എസ് സി (റഗുലർ/സപ്ലിമെന്ററി), എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (റഗുലർ/സപ്ലിമെന്ററി), എം.എസ്‌സി മാത്തമാറ്റിക്‌സ് (റഗുലർ/സപ്ലിമെന്ററി), എം. എസ്‌സി എൻവയൺമെന്റൽ സയൻസ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 13ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.