തൃക്കരിപ്പൂർ: കൂടി നിന്നവർക്കും കൂടെ വന്നവർക്കും സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച്, പരിമിതികൾ മറന്ന് അവർ ആടിയും പാടിയും കളിച്ചു രസിച്ചു. ലോക ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല സമാപനത്തിലാണ് ശാരീരിക മാനസിക വൈകല്യങ്ങൾ തീർത്ത പ്രതിബന്ധങ്ങളെ മറികടന്ന് കുട്ടികൾ ആഹ്ലാദച്ചിറകിലേറിയത്. ഓരോ കുട്ടിയുടെയും കൈപിടിച്ചുകുലുക്കി കുശലാന്വേഷണവുമായി ഉദ്ഘാടകനായ എം.എൽ.എയും ഒരു കൂട്ടുകാരനായി ഒപ്പം ചേർന്നതോടെ അവരുടെ ആഹ്ളാദം അതിരുവിടുന്നതായി

സമഗ്ര ശിക്ഷ കാസർകോട്, ബി.ആർ.സി ചെറുവത്തൂർ, മാണിയാട്ട് വിജ്ഞാനദായിനി ഗ്രന്ഥാലയം, ലേബേഴ്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജ്ഞാനദായിനി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല സമാപനച്ചടങ്ങിലാണ് തങ്ങൾ ഒട്ടും പിറകിലല്ലെന്ന വിളംബരവുമായി പ്രതിഭകൾ അണിനിരന്നത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശൈലജ അധ്യക്ഷയായിരുന്നു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.കെ വിജയകുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടോംസൺ ടോം, പിലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദാമോദരൻ, മെമ്പർമാരായ ഇഷാം പട്ടേൽ, ടി.വി നളിനി, ചെറുവത്തൂർ ബി.പി.ഒ പി.വി ഉണ്ണിരാജൻ, എം.വി കോമൻ നമ്പ്യാർ, വി.വി നാരായണൻ, കെ. കുമാരൻ, സി.എം രവീന്ദ്രൻ, വി.വി സന്തോഷ്, സി. സുരേശൻ, രാഘവൻ മാണിയാട്ട്, കെ. രാജീവൻ, സി. രാമകൃഷ്ണൻ, പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

നേരത്തെ തടിയൻ കൊവ്വൽ എ.എൽ.പി സ്കൂളിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥി അനഘ്, മനോജ് കൊളുത്തിയ ദീപശിഖ സ്കൂൾ അങ്കണത്തിൽ ചന്തേര പൊലീസ് സബ് ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ ഏറ്റുവാങ്ങി, പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അത്‌ലറ്റുകൾ ഏറ്റുവാങ്ങി മാണിയാട്ട് വിജ്ഞാനദായിനി വായനശാലയിലെത്തിച്ചു.

സമാപന സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്തു.കെ.വി രവീന്ദ്രൻ അധ്യക്ഷനായിരുന്നു. ടി.വി ശിബിമോൾ, എം.വി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. മുഴുവൻ കുട്ടികൾക്കും ഉപഹാരം സമ്മാനിച്ചാണ് സംഘാടക സമിതി അവരെ യാത്രയയച്ചത്.