മട്ടന്നൂർ: വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ മട്ടന്നൂർ - ഇരിട്ടി റോഡിലെ മുരളി എന്നയാളുടെ ലോട്ടറി സ്റ്റാൾ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അധികൃതരുടെ പരാതിയിൽ മട്ടന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. സി. ആനന്ദകുമാറിന്റെ നേതൃത്വത്തിൽ അടപ്പിച്ചു. മട്ടന്നൂർ നഗരസഭ ഇയാൾക്കെതിരെ കട പൊളിക്കാൻ നോട്ടീസ് നൽകിയിരുന്നു. പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ഇയാൾക്കെതിരെ നിരവധി തവണ പിഴ ചുമത്തിയിട്ടുണ്ട്.