പയ്യന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കവ്വായി കയാക്കിംഗ് ക്ലബ്ബുമായി സഹകരിച്ച് കവ്വായി കായലിൽ കയാക്കിംഗ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8ന് നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. കിയാൽ മാനേജിംഗ് ഡയറക്ടർ വി.തുളസീദാസ് ഫ്‌ളാഗ് ഒഫ് ചെയ്യും.നഗരസഭ കൺസിലർമാരായ നസീമ ടീച്ചർ, വി.നന്ദകുമാർ, വി.പി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും.
ഏറ്റവും അനുയോജ്യമായ കവ്വായിയുടെ ടൂറിസ്റ്റ് സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കവ്വായി കയാക്കിംഗ് ക്ലബ്ബ് ഭാരവാഹികളായ രാഹുൽ നാരായണൻ, കെ.പി. ജിതിൻ,
കണ്ണൂർ വിമാനത്താവളം ചീഫ് സെക്യൂരിറ്റി ഓഫീസർ വേലായുധൻ മണിയറ എന്നിവർ പരിപാടികൾ വിശദീകരിച്ചു.