കാസർകോട്‌: കേരളമാകെ കേരള ബാങ്കിലേക്ക്‌ എന്ന സന്ദേശവുമായി ജില്ല കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ എപ്ലോയീസ്‌ ഫെഡറേഷൻ കേരള (ബെഫി) സംഘടിപ്പിക്കുന്ന വടക്കൻ മേഖലാ വാഹന ജാഥ പത്തിന്‌ രാവിലെ ഒമ്പതിന്‌ കാസർകോട്‌ പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത്‌ നിന്നാരംഭിക്കും. എം. രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പെരിയാട്ടടുക്കം, രാവണീശ്വരം, മടിക്കൈ, ചോയോങ്കോട്‌ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ജില്ലയിലെ പര്യടനം വൈകിട്ട്‌ അഞ്ചിന്‌ കാലിക്കടവിൽ സമാപിക്കും.

ജാഥ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്‌ ഡോ. വി.പി.പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്യും. കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ പര്യടനം നടത്തി 13ന്‌ മലപ്പുറത്ത്‌ സമാപിക്കും.

ജാഥ ഉദ്‌ഘാടനത്തതിന്‌ സംഘാടക സമിതി രൂപീകരിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ടി.കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ. ഭാസ്‌കരൻ അധ്യക്ഷനായി. എം. സുമതി, കെ.എ മുഹമ്മദ് ഹനീഫ, എം. ചന്ദ്രശേഖരൻ, അരവിന്ദാക്ഷൻ, ഗിരികൃഷ്‌ണൻ, പി. ദാമോദരൻ, എം. ജയകുമാർ എന്നിവർ സംസാരിച്ചു. കെ. മോഹനൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി. കെ. രാജൻ (ചെയർമാൻ), കെ. മോഹനൻ (ജനറൽ കൺവീനർ).