തില്ലങ്കേരി: റബ്ബറിന് 200 രൂപ തറവില നിശ്ചയിക്കണമെന്നും നൽകാനുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും തില്ലങ്കേരി പളള്യം റബർ കർഷക ഉത്പാദക സംഘം പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.റബർ എ.ഡി.ഒ പി ബി സുരേഷ് ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു.സംഘം പ്രസിഡൻ്റ് എൻ.വി. രാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച റബർ കർഷകനായ തോമസ് ജോണിനെ ആദരിച്ചു.ആർ നടരാജൻ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.