kannur-university

ഓറിയന്റേഷൻ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ പള്ളിക്കുന്ന് കെ.എം.എം വുമൻസ് കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബി.കോം ബിരുദ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം 6ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയും, എസ്.എൻ കോളേജ്, കണ്ണൂർ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെയും, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയും താവക്കര കാമ്പസിലെ ചെറുശ്ശേരി ആഡിറ്റോറിയത്തിൽ നടത്തും.

പരീക്ഷാ രജിസ്‌ട്രേഷൻ

ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി. (റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷകൾക്ക് 6 വരെ പിഴയില്ലാതെയും 7 വരെ പിഴയോടു കൂടിയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ ഹാർഡ് കോപ്പി 10 ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.