കാസർകോട്:
കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ത്രൂ പോളിടെക്നിക്സ് (സിഡിടിപി)ക്ക് 50 കോടി രൂപ അനുവദിച്ചതായി നൈപുണ്യ വികസന-സംരംഭ മന്ത്രി ആർ. കെ. സിംഗ് പാർലിമെന്റിൽ അറിയിച്ചു. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന്റെ ചോദ്യങ്ങൾക്ക് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം പാർലിമെന്റിൽ അറിയിച്ചത്. മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്ന് എം.എസ്.ഡി.ഇയിലേക്ക് മാറ്റിയിരുന്ന പദ്ധതി പിന്നീട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗിലേക്ക് മാറ്റുകയാണുണ്ടായതെന്നും. 2018-19 സാമ്പത്തിക വർഷത്തിൽ 44.46 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നതെന്നും മന്ത്രി പാർലിമെന്റിൽ വ്യക്തമാക്കി. എംഎച്ച്‌ആർഡി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് കമ്മ്യൂണിറ്റി ഡവലപ്മെൻറ് കൺസൾട്ടൻറ്മാർക്ക് 10,000 രൂപ പ്രതിമാസം നൽകി വരുന്നതായും മന്ത്രി പറഞ്ഞു.