ഉദുമ :ബേവൂരി സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം 15 -ാം വാർഷികാഘോഷം സമാപനത്തിന്റെ ഭാഗമായി ഡിസംബർ 22 മുതൽ 26 വരെ രണ്ടാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കും. സംഘാടക സമിതി യോഗത്തിൽ കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ പ്രസംഗിച്ചു. എച്ച്. വേലായുധൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ വി കുഞ്ഞിരാമൻ ( ചെയർമാൻ), എച്ച്. വേലായുധൻ (ജനറൽ കൺവീനർ).