കാസർകോട്: കാറിലെത്തിയ മുഖം മൂടി സംഘം യുവാവി നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ഉപ്പളയിലെ മുസ്തഫയെ (42)യാണ് ആക്രമിച്ചത്. മുസ്തഫയെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർദ്ധരാത്രി ഉപ്പള ടൗണിലാണ് സംഭവം. മാരുതി ആൾട്ടോ കാറിൽ എത്തിയ നാലംഗ സംഘമാണ് അക്രമത്തിന് പിന്നിൽ. കാറിൽ നിന്ന് ഇറങ്ങിയ ഹെൽമറ്റ് ധരിച്ച രണ്ടു പേർ വാൾകൊണ്ട് വെട്ടിയ ഉടൻ അതേ കാറിൽ രക്ഷപ്പെടുകയായിരുന്നു. റിയൽ എസ്റ്റേറ്റ് , വാഹന ഇടപാട് നടത്തുന്നയാളാണ് മുസ്തഫ. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.