രാജപുരം: യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി പിടിയിലായി. ചെറുപനത്തടിയിലെ റഹീമിനെ (28) ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി ചെറു പനത്തടിയിലെ സീനത്ത് മൻസിലിൻ യൂസഫിനെ(29) യാണ് രാജപുരം എസ്.ഐ രാജീവൻ, അഡീ.എസ്.ഐ കൃഷ്ണൻ എന്നിവർ ചേർന്ന് അമ്പലത്തറയിൽ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് ജെ.എഫ്.സി.എം (സെക്കൻഡ്) കോടതി റിമാൻഡ് ചെയ്തു. കൂട്ടുപ്രതി ചെറുപനത്തടിയിലെ അബ്ദുൾ റഹ്മാൻ (30) നേരത്തെ രാജപുരം പൊലീസിൽ കീഴടങ്ങിയിരുന്നു. ചെറുപനത്തടിയിലെ ഒരു സ്ത്രീയെ മാനഹാനി വരുത്തിയ കേസിലും 2019 ൽ മറ്റൊരു സ്ത്രീയെ കൈയേറ്റം ചെയ്ത കേസിലും പ്രതിയാണ് യൂസഫെന്നും പൊലീസ് പറഞ്ഞു.