കുഞ്ഞമ്പു നായർ
കാഞ്ഞങ്ങാട്: കർഷക പ്രമുഖൻ വെള്ളിക്കോത്ത് വെള്ളൂർ വയലിലെ പനയന്തട്ട കുഞ്ഞമ്പു നായർ (90) നിര്യാതനായി. ഭാര്യ: പുറവങ്കര നാരായണി അമ്മ. മക്കൾ: പ്രേമലത (ലാലൂർ), പി. സുധാകരൻ നായർ (അക്കൗണ്ടന്റ്, ആധ്യാത്മിക പ്രഭാഷകൻ), രാജലക്ഷ്മി (ലിറ്റിൽഫ്ളവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഹൊസ്ദുർഗ്), രാജീവ് വെള്ളിക്കോത്ത് (ചീഫ് റിപ്പോർട്ടർ, ഫോർ പി.എം ന്യൂസ്, ബഹറിൻ). മരുമക്കൾ: വി.എം.ബാലകൃഷ്ണൻ നായർ (ലാലൂർ), ജയശ്രീ.എസ്.നായർ, പി.പി.രാധാകൃഷ്ണൻ നായർ (യൂണിവേഴ്സൽ കോളജ്, കാഞ്ഞങ്ങാട്), എം.കെ.ശുഭപ്രഭ (ബഹറിൻ). സഹോദരങ്ങൾ: കോരൻ നായർ, ഗോപാലൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, കല്യാണി അമ്മ, നാരായണൻ നായർ.സംസ്കാരം ഇന്നു വൈകിട്ടു 4 നു പനയന്തട്ട തറവാട് ശ്മശാനത്തിൽ.