kannur-university
kannur university

ഓറിയന്റേഷൻ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ കെ.എം.എം വിമൻസ് കോളേജ് കണ്ണൂർ, പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബി.കോം ബിരുദ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം 6ന് 2 മുതൽ 4 വരെയും എസ്. എൻ. കേളേജ്, കണ്ണൂർ, ഗവ. ബ്രണ്ണൻ കേളേജ് തലശേരി എന്നിവ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് 7ന് രാവിലെ 10.30 മുതൽ 1 മണി വരെ താവക്കര ക്യാമ്പസിലെ ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും.

സമ്പർക്ക ക്ലാസുകൾ

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 7, 8 തീയതികളിൽ 10 മുതൽ 4 മണി വരെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നടക്കും.

7ന് എസ്. എൻ കോളേജ് കണ്ണൂർ മൂന്നാം വർഷ യുജി ഓപ്പൺ കോഴ്‌സ്: ഓപ്പറേഷൻസ് റിസർച്ച്

മൂന്നാം വർഷ യുജി ഓപ്പൺ കോഴ്‌സ്: ഇൻട്രൊഡക്‌ഷൻ ടു ഐ.ടി ആൻഡ് പ്രോഗ്രാമിംഗ് ഇൻ സി

സെന്റ് ജോസഫ്‌സ് കോളേജ്, പിലാത്തറ

രണ്ടാം വർഷ ബി.കോം: ഫിനാൻഷ്യൽ അക്കൗണ്ടിംഗ്

8ന് എസ്. എൻ കോളേജ് കണ്ണൂർ

മൂന്നാം വർഷ ബി.എ മലയാളം: വിവർത്തനവും പൊതുവിവരശാസ്ത്രവും

മൂന്നാം വർഷ ബി.എസ് സി മാത്തമാറ്റിക്‌സ്: ടോപ്പോളജി ആൻഡ് ഗ്രാഫ് തിയറി

ഒന്നാം വർഷ ബി.എ ഹിസ്റ്ററി: സോഷ്യൽ ഫോർമേഷൻ ഇൻ ഇന്ത്യ അപ് ടു 750 എഡി

സെന്റ് ജോസഫ്‌സ് കേളേജ്, പിലാത്തറ

രണ്ടാം വർഷ ബി.കോം: ഫിനാൻഷ്യൽ അക്കൗണ്ടിംഗ്

പ്രയോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം. സി. എ. ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പ്രയോഗിക പരീക്ഷകൾ 12 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും..

ഹാൾടിക്കറ്റ്

9ന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി, എം. എ. ഇംഗ്ലീഷ്, എം. എ. ഹിന്ദി, എം. എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം. എസ് സി. വുഡ് സയൻസ് & ടെക്‌നോളജി (ഇൻഡസ്ട്രി ലിങ്കിഡ്), എം. ബി. എ., (സി. സി. എസ്. എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 18ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.