കാഞ്ഞങ്ങാട്: വാദ്യകലാകാരൻ ഉപ്പിലിക്കൈയിലെ അരവിന്ദനെ(35) വീട്ടുമുറ്റത്തെ കിണറിന്റെ കപ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം .ഉപ്പിലിക്കൈയിലെ ബാലകൃഷ്ണമാരാരുടെയുംദേവകിയുടെയും മകനാണ്.ഭാര്യ: പ്രിയ.നാലുമാസം പ്രായമുള്ള മകളുണ്ട്. സഹോദരങ്ങൾ: രവി ,ശാന്തി.ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.