മട്ടന്നൂർ : സംബർ ഏഴിന് സംഘടിപ്പിക്കുന്ന സായുധസേനാ പതാക ദിനാചരണത്തിൽ മട്ടന്നൂർ കോളേജ് എൻ.സി.സി യൂനിറ്റും പങ്കാളികളാകുന്നു. ടോക്കൺ ഫ്‌ളാഗുകളുടെ വിൽപനയിലൂടെ സമാഹരിക്കുന്ന പതാകദിന ഫണ്ട് വിമുക്തഭടന്മാർ, സൈനികരുടെ വിധവകൾ, മക്കൾ എന്നിവർക്ക് സാമ്പത്തിക സഹായം നൽകാനാണ് വിനിയോഗിക്കുന്നത്.മട്ടന്നൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പതാകദിനത്തോടനുബന്ധിച്ചുള്ള ഫണ്ട് ശേഖരണം നടത്തി. അണ്ടർ ഓഫീസർ എം. അഖിൽ കുമാർ, കേഡറ്റുകളായ ഗോപിക നമ്പ്യാർ, ജസ്‌ന രാജൻ, അചന്യ എസ്. കക്കറ, പി.വി. മേഘ, സി.ജെ. ആദർശ്, അതുൽ ബാബു, കെ.എം. അക്ഷയ്, ദിജിൻ കുമാർ, സി. ശ്രീ വിഷ്ണു പ്രസാദ് എന്നിവർ നേതൃത്വം നൽകി.