തൃക്കരിപ്പൂർ: തൊഴിലാളി നേതാവും, എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബിന്റെ അമരക്കാരനുമായിരുന്ന ടി. കണ്ണന്റെ അഞ്ചാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. ടി.ദാമോദരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.പി.രാജൻ പണിക്കർ ,കെ.വി.ശി, കെ.ദാമോദരൻ, കെ.രാജൻ, പി.സുനിൽ എന്നിവർ പ്രസംഗിച്ചു.കെ.ഗോവിന്ദൻ സ്വാഗതം പറഞ്ഞു.