കാസർകോട്. ബി.ഡി.ജെ.എസ് കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ജന്മദിന സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗണേശ പാറക്കട്ട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെവീസ് ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി നാരായണ മഞ്ചേശ്വരം, മണ്ഡലം ഭാരവാഹികളായ അഡ്വക്കറ്റ് പി കെ വിജയൻ കാസർകോട് , ജോഷി കൊടക്കാട്, ഗണേഷ് പാണത്തൂർ, കൃഷ്ണൻ മച്ചാ തി, രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ടി വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
പടം.. ബി ഡി ജെ എസ് കാസർകോട് ജില്ലാ ജന്മദിന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട് ഉദ്ഘാടനം ചെയ്യുന്നു