പെരിയ: പെരിയ ആയംകടവ് പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പെരിയയിൽ സ്ഥാപിച്ച കമാനത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പിയുടെ ചിത്രം പെയിന്റ് അടിച്ചു വികൃതമാക്കി. ഡിസംബർ എട്ടിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പാലം ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷകനായാണ് ആണ് എംപി പങ്കെടുക്കുന്നത്. മുഖ്യമന്ത്രി, രണ്ടു മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ കൂടെയാണ് കമാനത്തിൽ ഉണ്ണിത്താൻ എം പിയുടെ പടവും വെച്ചിരുന്നത്.
എം പിയുടെ പടത്തിൽ പെയിന്റ് അടിച്ച നിലയിൽ