കണ്ണൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ത്രിദിന സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്സൺ പതാക ഉയർത്തി. സംസ്ഥാന ഭാരവാഹികളുടെ യോഗവും സംസ്ഥാന കമ്മിറ്റി യോഗവും സംസ്ഥാന കൗൺസിൽ യോഗവും ഇന്നലെ പൂർത്തിയായി. സമ്മേളനം ഇന്നു രാവിലെ പത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 12ന് പ്രതിനിധി സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. എം.സി കമറുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടിന് തകരുന്ന സമ്പദ് വ്യവസ്ഥ തകർക്കപ്പെടുന്ന നഗരസഭകൾ എന്ന വിഷയത്തിലുള്ള സെമിനാർ വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 3.30ന് സുഹൃദ് സമ്മേളനം കെ.സി ജോസഫ് എം.എൽ.എയും വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം വി.ടി ബൽറാമും ഉദ്ഘാടനം ചെയ്യും.
നാളെ സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.
.