കണ്ണൂർ: എൺപതാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മേയർ സുമ ബാലകൃഷ്ണൻ നിർവഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊ വൈസ് ചാൻസലർ പി.ടി രവീന്ദ്രൻ, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. പി. ഇന്ദിര, അഡ്വ. ടി.ഒ മോഹനൻ, കൗൺസിലർ ലിഷ ദീപക് എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ ബിജു കണ്ടക്കൈ സ്വാഗതവും ഇന്ത്യൻ ചരിത്ര കോൺഗ്രസ് ലോക്കൽ സെക്രട്ടറി ഡോ. പി മോഹൻദാസ് നന്ദിയും പറഞ്ഞു. 28, 29, 30 തിയതികളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്ത് വെച്ചായിരിക്കും ചരിത്ര കോൺഗ്രസ് സംഘടിപ്പിക്കുക. എൺപതാം സെഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ള ചരിത്ര കോൺഗ്രസ് അംഗങ്ങൾക്ക് ഓൺലൈനായോ നേരിട്ടോ ഡെലഗേറ്റ് ഫീസ് അടയ്ക്കാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 ചരിത്രകാരൻമാർ കോൺഗ്രസിൽ പങ്കെടുക്കും.