കണ്ണൂർ: ഭൂപരിഷ്‌കരണമുൾപ്പെടെയുള്ള സുപ്രധാന പ്രവർത്തനങ്ങളിൽ ഉയർന്നുവരുന്ന പുതിയ പ്രശ്‌നങ്ങൾ പരിഹരിച്ച് മന്നോട്ടുപോകാൻ വിവിധ വകുപ്പുകൾക്ക് കഴിയണമെന്ന് മുൻ റവന്യൂവകുപ്പുമന്ത്രി കെ ഇ ഇസ്മയിൽ പറഞ്ഞു. സർവെ ഓഫീസ് ടെക്‌നിക്കൽ എംപ്ലോയീസ് യൂണിയൻ(എസ്.ഒ.ടി.ഇ.യു) 36ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭൂപരിഷ്‌കരണത്തിന്റെ 50 വർഷങ്ങൾ, യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും എന്ന സെമിനാർ കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ജെ അജിമോൻ വിഷയാവതരണം നടത്തി. എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി സി.പി സന്തോഷ്‌കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ ബാലൻ ഉണ്ണിത്താൻ, കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി ബേബി കാസ്‌ട്രോ, എസ്.ഒ.ടി.ഇ.യു സംസ്ഥാന പ്രസിഡന്റ് സിജു പി തോമസ്, ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് മനീഷ് മോഹൻ, വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി നാരായണൻ കുഞ്ഞിക്കണ്ണോത്ത്, എസ്.ഒ.ടി.ഇ.യു സംസ്ഥാന ട്രഷറർ അരുൾ എസ്, ജോയിന്റ് കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി റോയ് ജോസഫ് കെ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സഞ്ജയ്ദാസ് കെ സ്വാഗതവും റിനീഷ് സി കെ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.