പാനൂർ: കൃത്രിമ ജലപാത സർവ്വേയെന്ന സംശയത്തെ തുടർന്ന് എലാങ്കോട്ട് ജലവിഭവ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.ജലവിഭവ വകുപ്പ് ജില്ലാ സർവേയർമാരായ വി മനോജ്, പി എം ഷാജി എന്നിവരുടെ നേതൃത്വത്തിലെ സർവ്വേ സംഘത്തെ തടഞ്ഞുവെച്ചത്. രാവിലെ സർവ്വേ ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ തടസവുമായെത്തുകയായിരുന്നു.സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്‌സൺ ഇ. കെ. സുവർണ്ണ തർക്ക സ്ഥലത്തെത്തി ജലപാത വിരുദ്ധ സമിതി കൺവീനർ വി.ഹാരിസ് കൗൺസിലർമാരായ കുമാരി കാർത്തിക, സി മനോജ്, സമരസമിതി ഭാരവാഹികളായ എം രത്‌നാകരൻ, പി.പി.എ സലാം, അബ്ദുറഹിമാൻ എലാങ്കോട്, എം സന്തോഷ്, സുധീർ മീത്തൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരുമായയും ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.