ഇരിട്ടി: കുടുംബ വഴക്കിനെ മുന്നുവയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച മാതൃസഹോദരി അറസ്റ്റിൽ. കാവുംപടിയിലെ പി.കെ. ഷാഹിദ (38) യാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26 ന് കാവുംപടി ലക്ഷം വീട് കോളനിയിലെ സക്കീനയുടെ മകൻ ആബിലിനാണ് പൊള്ളലേറ്റത്. വാക്‌തർക്കം മുത്തപ്പോൾ ഷാഹിദ അടുപ്പത്തുണ്ടായിരുന്ന തിളച്ച വെള്ളം സക്കീനയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. സക്കീനയുടെ ഒക്കത്ത് ഉണ്ടായിരുന്ന ആബിലിന്റെ ദേഹത്താണ് വെള്ളം വീണത്. കുഞ്ഞിന് സാരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സംഭവം പുറത്തായത്. തുടർന്ന് മുഴക്കുന്ന് പൊലീസ് കേസെടുത്ത് എസ്. ഐ. വിജോയി ഷാഹിദയെ അറസ്റ്റ് ചെയ്യുകയായിരുന്നു.