തലശ്ശേരി: സി.പി.എം.നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ ഡിസമ്പർ 10 ന് പുല്യോട് ദേശവാസികൾ നീതി യാത്ര നടത്തി ദീപം തെളിക്കും. നീതി യാത്രയുടെ ഉദ്ഘാടനം പുല്യോട് സി.എച്ച്.നഗറിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 3ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിർവഹിക്കും. തലശ്ശേരി ജോസ്ഗിരി ജംഗ്ഷൻ, പുതിയ ബസ് സ്റ്റാൻഡ് വഴി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് കതിരൂർ ടൗണിൽ സമാപിക്കും.

സമാപന സമ്മേളനത്തിൽ കാരായിമാരെ നാടുകടത്തിയതിന്റെ കാലയളവ് ദിനങ്ങളെ ഓർമ്മിച്ച് 2715 ദീപങ്ങൾ തെളിയിക്കുമെന്ന് സംഘാടകരായ ശ്രീജിത്ത് ചോയൻ, എ.രവീന്ദ്രൻ മാസ്റ്റർ,എ.വേണു, പി.ശ്രീ ജേഷ്, എ.കെ.പ്രകാശൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ

പറഞ്ഞു.