കണ്ണൂർ: സമസ്ത കേരള ജംയത്തുൽ ഉലമയുടെ നാലു പതിറ്റാണ്ടുകാലം ജനറൽ സെക്രട്ടറിയും ഏഴു പതിറ്റാണ്ടോളം കേരളീയ മുസ്ലിം സമാജത്തിനു മത രാഷ്ട്രീയ രംഗത്ത് നവോത്ഥാനം നൽകുകയും ചെയ്ത ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ അനുസ്മരണാർഥം ജില്ലാ ദാരിമീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന റബീഉ് ശംസ് നാളെ കക്കാട് സ്‌റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 5.30ന് ജില്ലാ ദാരിമീസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. മുഹമ്മദ് ദാരിമി പതാക ഉയർത്തും. തുടർന്നു പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് പി.കെ.പി. അബ്ദുൽ സലാം മുസ്‌ലിയാർ അദ്ധ്യക്ഷനാകും. സെക്രട്ടറി പി.പി.ഉമർ മുസ്‌ലിയാർ, നന്തി ദാറുസലാം കോളജ് സെക്രട്ടറി എ.വി.അബ്ദു റഹ്മാൻ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. അൻവർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് അബ്ദു റഹിമാൻ ഫൈസി മാണിയൂർ, ജനറൽ സെക്രട്ടറി അബ്ദു സമദ് മുട്ടം, ട്രഷറർ അബ്ദുൽ ഷുക്കൂർ ഫൈസി, സുന്നി മഹൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ടി.മുഹമ്മദ്, സെക്രട്ടറി അബ്ദുൽ ബാഖവി, എസ്.കെ. ഹംസ ഹാജി, പാലത്തായി മൊയ്തു ഹാജി, ബഷീർ ഫൈസി മാണിയൂർ, ബഷീർ അസ്അദി നമ്പ്രം, ഇബ്രാഹിം ബാഖവി പൊന്ന്യം, സിദ്ദീഖ് ദാരിമി ബക്കളം പങ്കെടുക്കും. സമാപന കൂട്ട പ്രാർഥനയ്ക്ക് മാണിയൂർ അഹ്മദ് മുസ്‌ലിയാർ പങ്കെടുക്കും. വൈകിട്ട് നാലിനു കണ്ണൂർ സിറ്റി മൗലാ മഖാമിൽ വച്ച് ഖത്തമുൽ ഖുർആൻ പാരായണം നടക്കും. സയ്യിദ് മശ്ഹൂർ ഉമർ കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്നു സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന കക്കാട് മഖാം സിയാറത്തിനു സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ നേതൃത്വം നൽകും.വാർത്താസമ്മേളനത്തിൽ സിറാജുദ്ദീൻ ദാരിമി കക്കാട്, അബ്ദുൽ ഫത്താഹ് ദാരിമി ബക്കളം, അയ്യൂബ് ദാരിമി പൂമംഗലം, ജംഷീർ ദാരിമി കക്കാട് എന്നിവർ പങ്കെടുത്തു.