കാഞ്ഞങ്ങാട്: നഗരസഭയിൽ പുതിയ വ്യാപാര ലൈസൻസുകളുടെയും വ്യാപാര ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷകൾ തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ചെയർമാൻ വി.വി. രമേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് മന്ത്രി എ.സി മൊയ്തീൻ നഗരസഭാ ഓഫീസിൽ നിർവ്വഹിക്കും. സമ്പൂർണ്ണ ഭവന പദ്ധതി, തെരുവു കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം എന്നീ പദ്ധതികളും നാളെ മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ചെയർമാൻ വി.വി രമേശൻ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി ഗിരീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മഹമൂദ് മുറിയനാവി, ഗംഗാ രാധാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ സി.കെ വത്സലൻ, എം.എം നാരായണൻ എന്നിവർ സംബന്ധിച്ചു.