പാനൂർ: നിർദ്ദിഷ്ട മാഹി - വളപട്ടണം കൃത്രിമ ജലപാതക്കെതിരെ ജലപാത വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ജലപാത വിരുദ്ധ റാലി നടത്താൻ തിരുമാനിച്ചു. ജലപാത പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കൊച്ചിയങ്ങാടി മുതൽ വള്ളങ്ങാട് വരെയുള്ളവരാണ് റാലിയിൽ പങ്കെടുക്കുക. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് വൈകുുന്നേരം 3.30 ന് പാനൂർ വൈദ്യർ പീടികയിൽ നിന്ന് റാലിി ആരംഭിച്ച് പാനൂർ ബസ് സ്റ്റാൻഡിൽ റാലി സമാപിക്കും' തുടർന്ന് പാനൂർ ബസ് സ്റ്റാൻഡിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സമര സമിതി ചെയർമാൻ എൻ.കെെ നാണു മാസ്റ്റററുടെ അദ്ധ്യക്ഷതയിൽ പാനൂർ നഗരസഭ ചെയർപേഴ്സൺ ഇ.കെ.സുവർണ്ണ ഉദ്ഘാടനംം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് മുഖ്യഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ എൻ.കെ.നാണു. മാസ്റ്റർ, വി.ഹാരിസ് എൻ രത്നാകരൻ, കെ.കാർത്തിക, സി മനോജ്, ഉസ്മാൻ ,ഉസ്മാൻ ,കെ .പി ബാലൻ പങ്കെടുത്തു