കൂത്തുപറമ്പ്:തദ്ദേശ സ്വയംഭരണ വകുപ്പ് ,കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണാർത്ഥം മാങ്ങാട്ടിടത്ത് വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച റാലി കൈതേരിപാലത്തിന് സമീപം സമാപിച്ചു.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി.ശ്രീജ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.ചെയർപേഴ്‌സൺ പി.സുനിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.രാജേഷ് കുമാർ, കെ.ശാന്തമ്മ ടീച്ചർ, സി.കവിത, പി.വത്സല, കെ.മിനി തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 30, 31 തിയതികളിൽ മാങ്ങാട്ടുപറമ്പ് ഗവ: എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ വച്ചാണ് ദേശീയ സരസ് മേള നടക്കുക.
മാങ്ങാട്ടിടത്ത് നടന്ന വനിതകളുടെ ബൈക്ക് റാലി