ന്യൂ മാഹി:പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ദേവീ ഭാഗവത നവാഹ യജ്ഞം ഇന്ന് ഉച്ചയ്ക്കുള്ള മഹാപ്രസാദ ഊട്ടോട് കൂടി പര്യവസാനിക്കും. രാവിലെ മഹാഗണപതിഹോമം , സമൂഹപ്രാർത്ഥന ,ഗായത്രിഹോമം , ഭാഗവത സംഗ്രഹ പാരായണം തുടർന്ന് യജ്ഞസമർപ്പണം , ആചാര്യ ദക്ഷിണ , യജ്ഞസന്ദേശം , യജ്ഞ പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും.